So, which one do you think, is the best News Channel in India?

5 Sept 2019

അധ്യാപകനൊരു ദിനം -രാഹുൽ ശർമ്മ

തട്ടിത്തെറിച്ചും പിഴച്ചും 
നശിച്ചങ്ങു പോവേണ്ടയെന്നിലെ- 
തീക്കനൽ കത്തിച്ചാളുന്നൊരഗ്നിയായ് 


പൊള്ളിക്കുമനുഭവജ്ഞാനമതേകിയ
ജീവിതമെൻ ഗുരു !

ഏകുവാനാകില്ല, ആശംസകൾ
തെല്ലുമാശ്വാസമായിട്ടി
ന്നോർക്കുവാനൊരു ദിനം
അനുഭവം തന്നെയാണധ്യാപകൻ
എന്നരുളിയൊരധ്യാപകൻ -ജീവിതം !

നീ തന്നെ സുഖവും,
നീ തന്നെ ദുഃഖവും,
സാമവും, ദാനവും
ഭേദവും, ദണ്ഡവും
കാമവും, ക്രോധവും
സർവ്വതും നീ തന്നെ
അനുഭവമാകുന്നോരഗ്നിതൻ
ജ്വാലയായ്‌ എരിയും പ്രകാശമേ
നീ തന്നെയെൻ ഗുരു !

- --രാഹുൽ ശർമ്മ

Pic Courtesy: Internet